KOYILANDY DIARY

The Perfect News Portal

സുബ്രതോ കപ്പ് ടൂർണ്ണമെൻ്റിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്ന് ചരിത്ര വിജയം

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ അണ്ടർ 17 സുബ്രതോ കപ്പ് ടൂർണ്ണമെൻ്റിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്ന് ചരിത്ര വിജയം. കോഴിക്കോട് നടന്ന മൽസരത്തിൽ സിറ്റി ഉപജില്ലയിലെ ചാലപ്പുറം ഗണപത് ഹൈസ്കൂളിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. കളി അവ സാനിക്കുമ്പോൾ 1-1 സമനിലയിൽ ആയതിനെ തുടർന്ന് പൊനാൽറ്റിയിൽ 5-4ന് ഗണപത് സ്കൂളിനെ പരാജയപ്പെടുത്തുകയായിരുന്നു.

ആഗസ്റ്റ് മാസം 3ന് കോഴിക്കോട് മെഡിക്കൽ കോളെജ് കാമ്പസ്സിൽ നടക്കുന്ന സംസ്ഥാന മൽസരത്തിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് മൽസരിക്കും. ചരിത്ര വിജയം നേടിയ ഫുട്ബോൾ ടീമിനെ പി.ടി.എ. അഭിനന്ദിച്ചു.

Advertisements

Advertisements