KOYILANDY DIARY

The Perfect News Portal

ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയ പ്രതികള്‍ പിടിയില്‍

ആലപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍. ചോക്കോവൈറ്റ് ചോക്ലേറ്റ് കമ്പനിയുടെ പേരിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്താണ് വിവിധ ജില്ലകളിലെ ഏകദേശം നൂറോളം പേരിൽ നിന്നായി ഇവർ ഒരു കോടിയോളം രൂപ തട്ടിയെടുത്തത്. ആലപ്പുഴ ആലപ്പുഴ പുറക്കാട് പഞ്ചായത്ത് 17-ാം വാർഡിൽ പുതുവൽ വീട്ടിൽ വിഷ്ണു (32), പുറക്കാട് പഞ്ചായത്തിലെ കരൂർ മുറി നടുവിലേപറമ്പ് വീട്ടിൽ ദേവനന്ദു (21) എന്നിവരെയാണ് പുന്നപ്ര പോലീസ് ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ.
പ്രതികൾക്കെതിരെ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നു. പ്രതികൾ ആലപ്പുഴയിലേക്ക് വരുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതായി എമിഗ്രേഷൻ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
അന്വേഷണ സംഘത്തിൽ എസ്.ഐ രാകേഷ് ആർ. ആർ, എസ്. ഐ വിനോദ് കുമാർ, എ എസ്.ഐ അൻസ്, സി.പി.ഒമാരായ ഷഫീഖ് മോൻ, മുഹമ്മദ് സഹിൽ. എന്നവർ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ അമ്പലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.