KOYILANDY DIARY.COM

The Perfect News Portal

ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി മരിച്ചു

ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി മരിച്ചു. താമരശ്ശേരി കോരങ്ങാട് സ്വദേശി അഖില്‍ ആണ് മരിച്ചത്. ഡിവൈഎഫ്‌ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയാണ്. അഖിലിനോടൊപ്പം സഞ്ചരിച്ച ഭാര്യ വിഷ്ണുപ്രിയ സാരമായ പരിക്കുകളോടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

ഇന്നലെ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ബാലുശ്ശേരി കോക്കല്ലൂരില്‍ വെച്ച് ലോറി ഇടിക്കുകയായിരുന്നു. മുടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6 മണിയോടെയാണ് അഖില്‍ മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Share news
error: Content is protected !!