KOYILANDY DIARY

The Perfect News Portal

വടകര റെയിൽവേ സ്റ്റേഷനിൽ 5 കിലോ കഞ്ചാവ് പിടികൂടി

വടകര റെയിൽവേ സ്റ്റേഷനിൽ 5 കിലോ കഞ്ചാവ് പിടികൂടി. ചെന്നൈ – മാംഗ്ലൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഞ്ചാവ്  കണ്ടെത്തിയത്.

ബാഗിനുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആർ പി എഫും  എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ട്രെയിൻ വഴിയുള്ള കഞ്ചാവ് കടത്തു തടയുന്നതിനായി പരിശോധന കൂടുതൽ ശക്തമായി തുടരുമെന്ന് ആ൪പിഎഫ് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.