തിക്കോടി പഞ്ചായത്തിലെ LDF ൽ നീരസം പുകയുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട അംഗനവാടി ടീച്ചർ ഹെൽപ്പർ നിയമനവുമായി ബന്ധപ്പെട്ടാണ് പ്രശ്നം. മേലടി ICDS ന് കീഴിലുള്ള അംഗനവാടികളിലേക്ക് നിലവിൽ ഒരു വർഷത്തിൽ കൂടുതൽ പ്രവർത്തിപരിചയമുള്ളവരും 46 വയസ്സിന് താഴെയുള്ളവർക്കുമായാണ് ഇൻ്റർവ്യൂ നടത്തിയത്. രണ്ട് ഘട്ടങ്ങളിലായി നടന്ന ഇൻ്റർവ്യൂവിൽ നിന്ന് 152 പേർ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചെങ്കിലും
എന്നാൽ ഇപ്പോഴത്തെ ലിസ്റ്റിൽ യാതൊരുവിധ പ്രവർത്തിപരിചയവും ഇല്ലാത്തവരും പ്രായപരിധി കടന്നവരുമാണ് ഉള്ളത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ യുവജന മഹിള സംഘടനകൾ തീരുമാനമെടുത്തതായാണ് അറിയുന്നു.

