KOYILANDY DIARY.COM

The Perfect News Portal

11 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച കേസിൽ പ്രതിയെ പിടികൂടി

കൊയിലാണ്ടി: കൊയിലാണ്ടി ഉപ്പാലക്കണ്ടി ബീച്ചിൽ നിന്നും 11 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് പിടികൂടി. മലപ്പുറം പാണ്ടിക്കാട്, നമ്പാൻ  ഹൗസ്,  ഇബ്രാഹി (26) നെയാണ് കൊയിലാണ്ടി പോലീസ് കാസർക്കോട് മേൽപ്പറമ്പ് വെച്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ ക്രൈം നമ്പർ 379/ 26 പ്രാകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ടു ചെയ്തു. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. പെരുന്നാൾ മാസ കാലത്ത് മതപ്രഭാഷണത്തിനായാണ് ഇയാൾ  കൊയിലാണ്ടിയിലെ ആരാധനാലയത്തിൽ താമസിക്കാനായി എത്തിച്ചേർന്നത്.

Share news
error: Content is protected !!