അലയൻസ് ക്ലബ്ബ് ഇൻറർനാഷണൽ കൊയിലാണ്ടി പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
.
കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇൻറർനാഷണൽ കൊയിലാണ്ടി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ഡോ. കെ. സന്ധ്യാ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് പി.കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ അംഗങ്ങൾക്ക് ഫസ്റ്റ് വി.ഡി.ജി. വി.പി. സുകുമാരൻ സത്യവാചകം ചൊല്ലി കൊടുത്തു. 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസ്ട്രിക്ട് ഗവർണർ വിജയൻ ഇളയാടത്ത് നടത്തി.

ലൈഫ് മെമ്പർ ഫെല്ലോ സർട്ടിഫിക്കറ്റ് പി.കെ.ശ്രീധരന് മുഖ്യാതിഥി ചാർട്ടർ ഡിസ്ട്രിക്ട് ഗവർണർ സുരേഷ് ബാബു ചാമേരിക്കുന്ന് വിതരണം ചെയ്തു. സബാസ്റ്റ്യൻ തിരുവമ്പാടി, ബീനാ സുധാകർ, രാഗം മുഹമ്മദലി, വി.ടി. അബ്ദുറഹിമാൻ, കെ. സുധാകരൻ, കെ. വിനോദ് കുമാർ, എൻ. ചന്ദ്രശേഖരൻ, അസീസ് മാസ്റ്റർ, ബൽരാജ്, സുസ്മിത ഗിരീഷ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി രാഗം മുഹമ്മദലി പ്രസിഡണ്ട്, വി.ടി. അബ്ദുറഹിമാൻ സെക്രട്ടറി, സി.പി. ആനന്ദൻ ട്രഷറർ, കെ. വിനോദ് കുമാർ വൈസ് പ്രസിഡണ്ട്, എ.വി. ശശി ജോ. സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.



