KOYILANDY DIARY.COM

The Perfect News Portal

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയ കേസ്; പ്രതി പിടിയില്‍

.

മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് വില്‍പ്പന നടത്തിയ കേസില്‍ പ്രതി പിടിയിൽ. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി നിതിന്‍ മോഹന്‍ദാസിനെ ആണ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. നിതിനെതിരെ വേറെയും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. നിതിൻ ഉപയോഗിച്ച ഡിവൈസിൽ നിന്നാണ് ക്രൈം ചെയ്തതെന്ന് പരപ്പനങ്ങാടി പൊലീസ് കണ്ടെത്തി.

സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കൈക്കലാക്കി അവ മോര്‍ഫ് ചെയ്ത ശേഷം പണം വാങ്ങി വിൽപ്പന നടത്തി. മൂന്ന് ടെലഗ്രാം ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് പ്രതി ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ടെലഗ്രാം അക്കൗണ്ട് രൂപീകരിച്ചിട്ട് 3 വര്‍ഷത്തോളമായി. ഇൻസ്റ്റഗ്രാം ഗ്രൂപ്പുകള്‍ വഴിയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. 11 നമ്പറുകള്‍ ഉപയോഗിച്ചാണ് അക്കൗണ്ടുകള്‍ രൂപീകരിച്ചത്.

Share news
error: Content is protected !!