KOYILANDY DIARY.COM

The Perfect News Portal

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസുകാരി മരിച്ചു

.

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസുകാരി മരിച്ചു. കാസർഗോഡ് എളേരിത്തട്ട് രാംനഗർ ഉന്നതിയിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് വീടിനടുത്തുള്ള ബന്ധു വീട്ടിൽ കളിക്കുന്നതിനിടെ കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്.

 

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവേയാണ് മരിച്ചത്. തിങ്കളാ‍ഴ്ച 11.30 ഓടെയാണ് സംഭവം നടന്നത്.  വീട്ടുമുറ്റത്ത് മര ഉരുപ്പടികൾ അടുക്കി വെച്ചിരുന്നു. ഇതിനടിയിൽ നിന്ന് കളിപ്പാട്ടം എടുക്കുമ്പോള്‍ പാമ്പ് കടിക്കുകയായിരുന്നു. 

Advertisements

 

Share news
error: Content is protected !!