KOYILANDY DIARY.COM

The Perfect News Portal

ഇന്ന് മുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

.

ഇന്ന് മുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്നും കേന്ദ്രത്തില്‍ നിന്ന് വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ലോഡ് ഷെഡിങ് ആയിരുന്നില്ല, ട്രിപ്പിങ് കാരണമായിരുന്നു ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി മുടങ്ങിയത് എന്നാണ് മന്ത്രിയുടെ വിശദീകരണം. കാലാവസ്ഥയില്‍ വന്ന മാറ്റവും ഇലക്ട്രിക് വാഹനങ്ങള്‍ പെരുകിയതും തിരിച്ചടിയായതെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമായത് ഉള്‍പ്പെടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് മന്ത്രിയുടെ വിശദീകരണം.

ഉഷ്ണതരംഗം ഇങ്ങനെ വരുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചോ എന്നും അദ്ദേഹം ചോദിച്ചു. വൈദ്യുതി ഉത്പ്പാദനം കൂട്ടിയില്ലെന്നും മുന്‍ കരുതലെടുത്തില്ലെന്നും പറയുന്നത് ശരിയല്ല. 70 ശതമാനവും വൈദ്യതി നമ്മള്‍ പുറത്തുനിന്നാണ് വാങ്ങുന്നത്. പല ജലവൈദ്യുത പദ്ധതികളും പരിസ്ഥിതി വാദികള്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് നിന്നുപോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Share news
error: Content is protected !!