KOYILANDY DIARY

The Perfect News Portal

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കുടുംബവിരുന്നില്‍ പങ്കെടുത്ത മൂന്ന് പേര്‍ ഭക്ഷ്യവിഷബാധ മൂലം മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹത. ഭക്ഷണത്തില്‍ ചേര്‍ത്ത വിഷക്കൂണാണ് മരണത്തിടയാക്കിയതെന്ന് പ്രാഥമിക കണ്ടെത്തല്‍. പാചകത്തിനിടെ അബദ്ധവശാല്‍ വിഷക്കൂണ്‍ ചേര്‍ത്തുവെന്നാണ് പാചകം ചെയ്തയാളുടെ മൊഴി. എന്നാല്‍ ഈ മൊഴി വിശ്വസനീയമല്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഒത്തുചേരല്‍ വിരുന്നില്‍ ഭക്ഷണം കഴിച്ച മൂന്ന് പേര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്.