KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: ഓണത്തിന് ഒരു മുറം പച്ചക്കറി-ഇ ആർ സെൻറർ ബ്രാഞ്ച് തല ഉദ്ഘാടനം വാർഡ് മെമ്പറും മഹിളാ അസോസിയേഷൻ മേപ്പയ്യൂർ നോർത്ത് മേഖലാ സിക്രട്ടറിയുമായ ദീപ കേളോത്ത് ഉദ്ഘാടനം ചെയ്തു. ആർ. വി അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു. കൃഷി സമിതി കൺവീനർ വി. പി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബ്രാഞ്ച് സിക്രട്ടറി കെ. കെ. രാഘവൻ മാസ്റ്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജയന്ത് പി. കെ. നന്ദി പറഞ്ഞു.