KOYILANDY DIARY

The Perfect News Portal

കക്കുളം പാടശേഖരത്തിൽ കൊയ്ത്തുത്സവം

കൊയിലാണ്ടി: കക്കുളം പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി.. വർഷങ്ങൾക്ക് ശേഷം നടത്തിയ കന്നി നെൽകൃഷി വിജയകരമായി, കൃഷി ശ്രീ കാർഷിക സംഘത്തിൻ്റെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. ഒരേക്കർ പാടശേഖരത്തിൽ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു കൃഷി ആരംഭിച്ചത്.  രക്തശാലി നെല്ലാണ് കന്നി കൃഷിയായി ചെയ്തത്. ധാരാളം ഔഷധമൂല്യമുള്ള രക്തശാലി വളരെ അപൂർവമായി മാത്രമേ നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്നുള്ളൂ.

നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ സത്യനും, കൃഷി ഓഫീസർ വിദ്യ പി.യും ചേർന്ന് കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റൻറ് ജിജിൻ, പാടശേഖര സമിതി പ്രസിഡണ്ട് ശിവൻ മാസ്റ്റർ, ഹരീഷ് പ്രഭാത്, ഷിജു മാസ്റ്റർ വിപി, അരീക്കൽ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു, കൃഷി ശ്രീ സെക്രട്ടറി രാജഗോപാലൻ മാസ്റ്റർ സ്വാഗതവും പ്രസിഡണ്ട് പ്രമോദ് രാരോത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *