KOYILANDY DIARY.COM

The Perfect News Portal

വീടിനോട് ചേർന്ന ഷെഡിനും തീപിടിച്ച് അപകടം

.
കീഴരിയൂർ: കീഴരിയൂരിൽ വീടിനോട് ചേർന്ന ഷെഡിന് തീപിടിച്ച് അപകടം. കീരിയൂർ പഞ്ചായത്തിലെ പുളിയത്ത് മീത്തൽ വത്സലയുടെ വീടിനോട് ചേർന്നുള്ള ഷെഡിനാണ് തീ പിടിച്ചത്. ഷെഡ്ഡിൽ ഉണ്ടായിരുന്ന കട്ടിൽ, കിടക്ക, മറ്റ് ഫർണിച്ചർ ഉപകരണങ്ങൾ എല്ലാം  കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടുകൂടിയാണ് സംഭവം.
.
.
 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും നാട്ടുകാർ തീ ഭാഗികമായി അണച്ചിരുന്നു. ശേഷം സേന എത്തി തീ പൂർണമായി അണച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാർ പി എമ്മിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ രാജുമോൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്‌, സുകേഷ് കെ ബി, സിജിത് സി, രജീഷ് വിപി, റജിലേഷ് സി എം, സാരംഗ്, ഹോം ഗാർഡുമാരായ അനിൽകുമാർ, ഷൈജു പിടി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Share news
error: Content is protected !!