KOYILANDY DIARY.COM

The Perfect News Portal

എരണംകെട്ടവൻ: കെ മുരളീധരൻ്റെ 2021ലെ പ്രസംഗം വീണ്ടും ചർച്ചയാകുന്നു

കോഴിക്കോട്: നിപയെക്കുറിച്ചുള്ള ”എരണംകെട്ടവൻ” മുന്‍ പരാമര്‍ശം വീണ്ടും ചര്‍ച്ചയായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് ആരോഗ്യമന്ത്രിയാണെന്നും പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞത് ഈ സീറ്റിന് ബാധകമല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതോടെയാണ് കെ മുരളീധരന്റെ 2021ലെ പ്രസംഗം ചര്‍ച്ചയാകുന്നത്. എരണംകെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും എന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്.

‘എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. വവ്വാല്‍ ആണത്രെ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും നാട് ഭരിച്ചകാലത്ത് വവ്വാല്‍ ഉണ്ടായിരുന്നില്ലേ ഈ നാട്ടില്‍. ഭരിക്കുന്നവന്‍ ശരിയല്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ രോഗം പരക്കാന്‍ കാരണം’, എന്നായിരുന്നു കെ മുരളീധരന്‍ അന്ന് പറഞ്ഞത്.

Share news
error: Content is protected !!