KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജിവിഎച്ച്എസ്എസിന് 25 ബക്കറ്റുകൾ കൈമാറി എസ്‌എം‌സി

.
കൊയിലാണ്ടി ജിവിഎച്ച്എസ്എസിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (SMC) 25 ഓളം ബക്കറ്റുകൾ സ്കൂളിന് നൽകി. എസ്‌എം‌സി ചെയർമാൻ പ്രവീൺ കുമാർ ബക്കറ്റുകൾ പ്രധാന അധ്യാപിക ടി. ഷജിതയ്ക്ക് കൈമാറി. സ്കൂളിന്റെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി സമയോചിതമായി ഇടപെടുന്ന എസ്‌എം‌സി പ്രവർത്തകരുടെ സേവനത്തെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.
പിടിഎ പ്രസിഡണ്ട് എ. സജീവ് കുമാർ, സെക്രട്ടറി നവീന എം, ബ്രിജുല, ഷീജ എന്നിവർ നേതൃത്വം നൽകി. എസ്‌എം‌സിയുടെ മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രശംസിച്ചു. സ്കൂളിന്റെ സമഗ്ര വികസനത്തിനായി അധ്യാപകരും രക്ഷിതാക്കളും എസ്‌എം‌സിയും കൈകോർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ പൊതുവിദ്യാലയങ്ങളുടെ മുന്നേറ്റത്തിന് വലിയ കരുത്താകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Share news
error: Content is protected !!