ലോകകപ്പിനെ വരവേറ്റുകൊണ്ട് ഡി വൈ എഫ് ഐ കൊയിലാണ്ടിയിൽ ഫുട്ബോൾ ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു
.
ലോകകപ്പിനെ വരവേറ്റുകൊണ്ട് ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ജോഗോ ബോണീറ്റോ’ ഫുട്ബോൾ ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു. പരിപാടി ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം സ: കെ. ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ബി. പി. ബബിഷ്, ജില്ലാ കമ്മിറ്റി അംഗങ്ങൾ എൻ. ബിജീഷ്, കെ. കെ. സതീഷ് ബാബു എന്നിവർ പങ്കെടുത്തു.
.

.
ബ്ലോക്ക് സെക്രട്ടറി സി ബിജോയ്, പ്രസിഡന്റ് ടി കെ പ്രദീപൻ, ട്രഷറര്‍ റിബിൻ കൃഷ്ണ, ഫർഹാൻ, കീർത്തന, ജാൻവി കെ. സത്യൻ, നിതിൻലാൽ, എസ് എഫ് ഐ ഏരിയ സെക്രട്ടറി അനുനാദ് തുടങ്ങിയവർ നേതൃത്വം നൽകി. പരിപാടിയിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി.




