കൊയിലാണ്ടി ജി. വി.എച്ച്.എസ്.എസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
.
കൊയിലാണ്ടി: കൊയിലാണ്ടി ജി. വി.എച്ച്.എസ്.എസ് ഹയർസെക്കണ്ടറി വിഭാഗത്തിലും വി.എച്ച്.എസ്.സി വിഭാഗത്തിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി “വിജയാരവം” പരിപാടി സംഘടിപ്പിച്ചു. പരിപാടി പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സ്റ്റേഡിയം സ്കൂളിലെ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനും കായിക ആവശ്യങ്ങൾക്കും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി എംഎൽഎ അറിയിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

എസ്എസ്എൽസി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വിദ്യാർത്ഥികളുടെ അക്കാദമിക മികവ് ഉയർത്തിപ്പിടിക്കുന്നതിനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ പ്രചോദനമാകുന്നതിനുമാണ് “വിജയാരവം” പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

എ കെ അഷറഫ് റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ് എം, വാർഡ് കൗൺസിലർ സി.കെ. ജയദേവൻ, പിടിഎ പ്രസിഡണ്ട് എ. സജീവ് കുമാർ, എസ്എംസി ചെയർമാൻ പ്രവീൺ കുമാർ, എസ്.എസ്.ജി കൺവീനർ എം.ജി. ബൽരാജ്, ഒ.എസ്.എഫ് കൺവീനർ എൻ.വി. വത്സൻ, പ്രധാന അധ്യാപിക ടി. ഷജിത, ആർ. രഞ്ജു, മദർ പിടിഎ പ്രസിഡണ്ട് അസ്മ, ഗുരുപദം കൺവീനർ വി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സ്വാഗതവും വി.എച്ച്.എസ്.സി പ്രിൻസിപ്പൽ വിജേഷ് ഉപ്പാലക്കൽ നന്ദിയും പറഞ്ഞു.



