KOYILANDY DIARY.COM

The Perfect News Portal

പത്താം ക്ലാസ് പാസായവരാണോ? ഗവൺമെന്റ് ​ഗസ്റ്റ് ഹൗസിൽ ജോലി നേടാം

.

വിനോദ സഞ്ചാര വകുപ്പിന്റെ കോഴിക്കോട് മേഖല ഓഫീസിന് കീഴിലുള്ള ​ഗവൺമെന്റ് ​ഗസ്റ്റ് ഹൗസിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഫുഡ് ആന്റ് ബിവറേജസ് സർവ്വീസസ് സ്റ്റാഫ്, ഹൗസ് കീപ്പിം​ഗ് സ്റ്റാഫ്, കുക്ക്, അസിസ്റ്റന്റ് കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചൻ മേറ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

 

പത്താം ക്ലാസാണ് യോ​ഗ്യത. ജൂൺ 10 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഫുഡ് ആന്റ് ബിവറേജസ് സർവ്വീസസ് സ്റ്റാഫിനായുള്ള വിദ്യാഭ്യാസ യോ​ഗ്യത 10 ക്ലാസ് ആണ്. ​ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫുഡ് ആന്റ് ബിവറേജസ് ഡിപ്ലോമ പാസായിരിക്കണം. 2 സ്റ്റാർ ആല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ നിന്ന് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം.

Advertisements

 

 

ഹൗസ് കീപ്പിം​ഗ് സ്റ്റാഫിന് പത്താം ക്ലാസ് ആണ് യോ​ഗ്യത. ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫുഡ് ആന്റ് ബിവറേജസ് ഡിപ്ലോമ പാസായിരിക്കണം. 2 സ്റ്റാർ ആല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ നിന്ന് 6 മാസത്തെ പ്രവൃത്തി പരിചയം വേണം.

 

കുക്കായി അപേക്ഷിക്കാൻ പത്താം ക്ലാസോ അല്ലെങ്കിൽ തതുല്യ കോഴ്സുകൾ പാസായിരിക്കണം. ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫുഡ് ആന്റ് ബിവറേജസ് ഡിപ്ലോമ പാസായിരിക്കണം. 2 സ്റ്റാർ ആല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ കുക്കായി 2 വർഷത്തെ പ്രവൃത്തി പരിചയം വേണം.

 

Share news
error: Content is protected !!