KOYILANDY DIARY

The Perfect News Portal

സ്പോർട്സ് ക്യാമ്പ് ആവേശമാകുന്നു

കൊയിലാണ്ടി: ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷനും നഗരസഭയും ചേർന്ന് കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ നടത്തുന്ന ക്യാമ്പ്‌ ആവേശമാവുകയാണ്. കനത്ത മഴയിലും കുട്ടികൾ ആവേശത്തോടെ ക്യാമ്പിൽ എത്തുന്നു. ക്യാമ്പിലേക്ക് 12 കിലോ മീറ്റർ നടന്ന് എത്തിയ 3 വിദ്യർത്ഥികളെ പ്രത്യേകമായി അഭിനന്ദിച്ചു.

ക്യാമ്പിൽ പങ്കെടുക്കാനായി കാലത്ത് എലത്തൂർ സി. എം. സി. ഹൈസ്കൂളിൽ പഠിക്കുന്ന അനുശ്രീത, സൻമായ, ദേവാനന്ദ എന്നീ കുട്ടികളാണ് ക്യാമ്പിലേക് വരുന്ന വഴി ദേശിയ പാതയിൽ മരം മുറിഞ്ഞു വീണു ഗതാഗതം തടസ്സപെട്ടതിനെ തുയർന്ന് ഏകദേശം 12 കിലോമീറ്റർ നടന്ന് എത്തിയത്. അവർ എത്തുമ്പോൾ ക്യാമ്പ്‌ കഴിഞ്ഞെങ്കലും കുട്ടികളുടെ അർപ്പണ ബോധത്തെയും കായിക താല്പര്യത്തെയും പരിശീലകർ പ്രത്യേക പ്രശംസ അർപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *