KOYILANDY DIARY

The Perfect News Portal

വാതിൽപ്പടി സേവനം ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയിൽ കിടപ്പു രോഗികൾക്കായുള്ള വാതിൽപ്പടി സേവനം ആരംഭിച്ചു. 32-ാം വാർഡിലെ ചേരികുന്നുമ്മൽ സി. കെ.വേലായുധന്റെ വീട്ടിൽ വെച്ച നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ കെ.പി സുധ ഉദ്ഘടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു.

നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ ഇ. കെ. അജിത് മാസ്റ്റർ, കെ. ഷിജുമാസ്റ്റർ, കെ. എ. ഇന്ദിര ടീച്ചർ, കൗൺസിലർ മനോഹരി തെക്കയിൽ, നഗരസഭ കൺവീനർ ടി. ദാമോദരൻ മാങ്ങോട്ടിൽ, എം എം. ശ്രീധരൻ സുരേന്ദ്രൻ, നഗരസഭ ജീവനാരായ പ്രസാദ് കെ.എം, ജിഷാന്ത്‌ അക്ഷയ സെന്റർ ജീവനാരായ സി. ജയരാജ്‌, ശ്രീരാഗ്, ശ്രീകല തുടങ്ങിയവർ പങ്കെടുത്തു. വാർഡ് കൗൺസിലർ എ. ലളിത സ്വാഗതവും, നഗരസഭ സെക്രട്ടറി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *