KOYILANDY DIARY

The Perfect News Portal

ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു) 39 -ാം വാർഷിക സമ്മേളനം

കൊയിലാണ്ടി: പെട്രോളിയം ഉത്പന്നങ്ങളുടെയും പാചകവാതത്തിൻ്റെയും വില വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്ന് കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു) 39 -ാം  വാർഷിക സമ്മേളനം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് 4% പെൻഷൻ ഫണ്ടിലേക്ക് പിടിച്ച തുക അംഗങ്ങൾക്ക് നൽകാനും, സാമൂഹ്യ പെൻഷൻ വാങ്ങുന്നു എന്ന കാരണത്താൽ ചെത്തുതൊഴിലാളി ക്ഷേമനിധി പെൻഷൻ തടഞ്ഞുവെച്ച നടപടിയും, കൈപ്പറ്റിയ പെൻഷൻ തിരിച്ചടക്കണമെന്ന തീരുമാനം പുനഃപരിശോധിച്ച് അർഹതപ്പെട്ടവർക്ക് കൃത്യമായി നൽകുവാനും ക്ഷേമനിധി ബോർഡിനോട് സമ്മേളനം ആവശ്യപ്പെട്ടു. ടോഡി ബോർഡിൻ്റെ പ്രവർത്തനം ഉടനെ നടപ്പിൽ വരുത്തണമെന്നും ആവശ്യപ്പെട്ടു.  

സമ്മേളനം ജില്ലാ പ്രസിഡൻ്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റും മുൻ എം.എൽ.എ.യുമായ കെ. ദാസൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, +2 ഉന്നത വിജയികളെ പരിപാടിയിൽ അനുമോദിച്ചു. പന്തീരിക്കരയിലെ തൊഴിലാളിയായിരിക്കെ മരണപ്പെട്ട കെ.പി. രാജൻ്റെ കുടുംബസഹായ ഫണ്ട് ഭാര്യ ഗീതക്ക് കൈമാറി. സി.ഐ.ടി.യു.ഏരിയാ പ്രസിഡൻ്റ്, എം. പത്മനാഭൻ, എം.എ. ഷാജി, ടി.കെ. ജോഷി, എം.ശിവദാസൻ, എം. ആർ. അനിൽകുമാർ, ആർ.കെ. മനോജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *