KOYILANDY DIARY

The Perfect News Portal

സതീഷ്. കെ. സതീഷ്ന് കെ. ശിവരാമൻ പുരസ്കാരം

കൊയിലാണ്ടി: നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കെ. ശിവരാമൻ പുരസ്കാരത്തിന് സതീഷ്. കെ. സതീഷ് അർഹനായി. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവു മടങ്ങുന്നതാണ് പുരസ്കാരം. മേയ് 24-ന് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുന്ന സാംസ്കാരിക സായാഹ്നത്തിൽ എഴുത്തുകാരൻ കല്പറ്റ നാരായണൻ പുരസ്കാര സമർപ്പണം നടത്തും. സി.വി. ബാലകൃഷ്ണൻ, എൻ.വി. ബിജു, വി. കെ. രവി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *