KOYILANDY DIARY

The Perfect News Portal

”ഞങ്ങൾക്കും ചിലത് പറയാനുണ്ട്” വേനൽ തുമ്പി കലാജാഥ പര്യടനം തുടരുന്നു

കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി ഏരിയാ വേനൽ തുമ്പി കലാജാഥ “ഞങ്ങൾക്കും ചിലത് പറയാനുണ്ട്” പര്യടനം തുടരുന്നു. പുളിയഞ്ചേരി സ്കൂളിലെ പരിശീലനത്തിനു ശേഷം ചേമഞ്ചേരി മേഖലയിലെ കുനിക്കണ്ടി മുക്കിൽ വെച്ച് ആദ്യ സ്വീകരണം ഏറ്റുവാങ്ങി. തുടർന്ന് തുവ്വക്കോട് നോർത്തിൽ പരിപാടി അവതരിപ്പിച്ചു. വൈകുന്നേരം വെങ്ങളത്ത് ജാഥ സമാപിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

മുഖ്യ രക്ഷാധികാരി കെ.വി. സുരേന്ദ്രൻ ഉപഹാര സമർപ്പണം നടത്തി. ശനിയാഴ്ച  രാവിലെ 10 മണി മുതൽ തിരുവങ്ങൂർ പൊയിൽക്കാവ് എന്നിവിടങ്ങളിലെ അവതരണത്തിന് ശേഷം വൈകീട്ട് അരങ്ങാടത്ത് സമാപിക്കും. മെയ് 15ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പെരുവട്ടൂര്, 3 മണി മാങ്ങോട്ടുവയൽ, വൈകീട്ട് 6 മണിക്ക് സിൽക്ക് ബസാറിൽ സമാപിക്കും. മാങ്ങോട്ടുവയൽ യൂണിറ്റിൽ സ്വീകരണത്തോടൊപ്പം കുട്ടികളുടെ കലോത്സവവും സംഘടിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *