KOYILANDY DIARY

The Perfect News Portal

എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെ ആദരിച്ചു

കൊയിലാണ്ടി: ആന്തട്ട ഗവൺമെൻറ് യുപി സ്കൂൾ എൽ.എസ്.എസ്, യു.എസ്.എസ്, സംസ്കൃതം സ്കോളർഷിപ്പ്, സ്കൂൾ എന്റോവ്മെന്റ് എന്നിവ ലഭിച്ച വിദ്യാർഥികളെ അനുമോദിച്ചു. ഈ വർഷം എൽ എസ് എസ്, യു.എസ്.എസ് പരീക്ഷയിൽ വിജയം വരിച്ച പതിനഞ്ച് പ്രതിഭകളെയാണ് ആദരിച്ചത്. അനുമോദനസദസ്സും മൊമന്റോ വിതരണവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു. ചടങ്ങിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു.

ദീർഘകാലം സ്കൂളിൽ സേവനമനുഷ്ഠിച്ച ഈ വർഷം പിരിയുന്ന മുൻ അധ്യാപകനായ രവിമാസ്റ്റക്ക് ചടങ്ങിൽ ആദര സൂചകമായി മൊമന്റോ നൽകി. സംസ്കൃതം സ്കോളർഷിപ്പ് ലഭിച്ച പത്ത് കുട്ടികളെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ മലയിൽ മെമന്റോനൽകി അനുമോദിച്ചു.അക്ഷര കുഞ്ഞുണ്ണി മെമ്മോറിയൽ എൻഡോവ്മെൻറ്, പടിഞ്ഞാറയിൽ ഗോപാലൻ മാസ്റ്റർ എന്റോവ്മെന്റ്, മണന്തല ചിരുതക്കുട്ടി, മണന്തല ചോയിക്കുട്ടി, നാരായണൻ ബിന്ദു ബേക്കറി എന്നീ എന്റോവ്മെന്റുകൾ കുട്ടികൾക്ക് വിതരണം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡൻറ് എ ഹരിദാസ്  സ്വാഗതം പറഞ്ഞു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ് ബിന്ദു മുതിരക്കണ്ടത്തിൽ, പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ജുബീഷ്, പഞ്ചായത്ത് മെമ്പർമാരായ, സുധ കാവുങ്കൽ, സുധ, എം പി , സ്കൂൾ വികസന സമിതി ചെയർമാൻ വേലായുധൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പീതാബരൻ മാസ്റ്റർ എന്നിവർ ആശംസകൾ അറിയച്ച് സംസാരിച്ചു. ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ ദിനേശ് കുമാർ നന്ദി പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *