KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ രണ്ടാം ദിവസവും പണിമുടക്ക് പൂർണ്ണം

കൊയിലാണ്ടിയിൽ ഇന്നും പണിമുടക്ക് പൂർണ്ണം. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞ് കിടക്കുകയാണ്. കേന്ദ്ര തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ആരംഭിച്ച പണി മുടക്കം രാണ്ടാം ദിവസവും തുടരുകയാണ്. പ്രധാന വ്യാപാര കേന്ദ്രങ്ങൾ നിശ്ചലമായി കിടക്കുകയാണ്. ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലറങ്ങുന്നത്. അനിഷ്ട സംഭവങ്ങൾ എവിടെയും റിപ്പർട്ട് ചെയ്തിട്ടില്ല. ട്രേഡ് യൂണിയൻ നേതാക്കളും പ്രവർത്തകരും ടൗണിൽ പന്തൽകെട്ടി സമരവും തുടരുകയാണ്. രാവിലെ പട്ടണത്തിൽ തൊഴിലാളികളുടെ പ്രകടനം നടന്നു. നിരവധി നേതാക്കളും പ്രവര്ത്തകരും സമരപന്തലിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുന്നുണ്ട്.

പണിമുടക്ക് പരാചയപ്പെടുത്താൻ കേരള വ്യാപാരി വ്യവസായി ഏകപനസമിതിയുടെ നേതൃത്വത്തിൽ കടകൾ തുറന്ന് പ്രവർത്തിക്കാൻ ആഹ്വാനം നൽകിയെങ്കിലും കൊയിലാണ്ടിയൽ ആഹ്വാനം തള്ളിക്കൊണ്ട് എല്ലാവരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കടകൾ അടച്ചിട്ടിരിക്കുകയാണ്.

രണ്ടാം ദിവസമായ ഇന്നത്തെ സമരം പി.കെ. അരവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ ട്രേഡ് യൂണിയൻ രാഷ്ട്രീയ പാർട്ടി നേതാക്കളായ, പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ, ടി.കെ. ചന്ദ്രൻ, വി.ടി. സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, എം. പത്മനാഭൻ, സത്യൻ, ജിതേഷ് ശ്രീധർ തുടങ്ങിയവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *