KOYILANDY DIARY

The Perfect News Portal

കർഷക മാരണ നിയമങ്ങൾ അറബിക്കടലിൽ: കാപ്പാട് കടപ്പുറത്തേക്ക് ബഹുജന മാർച്ച്

കൊയിലാണ്ടി: കർഷക മാരണ നിയമങ്ങൾ അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി ഓൾ ഇന്ത്യ റവലൂഷണറി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (റെവലൂഷണറി യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ) കോഴിക്കോട് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ കാപ്പാട് കടപ്പുറത്തേക്ക് ബഹുജന മാർച്ച് നടത്തി. മാർച്ച് ആർ.വൈ.എഫ്.ഐ ‘സംസ്ഥാന പ്രസിഡന്റ് എൻ. ഡി വേണു ഉദ്ഘാടനം ചെയ്തു. പൂക്കാട് ടൗണിൽ നിന്നും ആരംഭിച്ച മാർച്ചിൽ നിരവധി യുവാക്കളും വിദ്യാർത്ഥികളും പങ്കാളികളായി. അധിനിവേശത്തിന്റെ ആദ്യ കാൽപ്പാടുകൾ പതിഞ്ഞ കാപ്പാട് കടലിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ കർഷക മാരണ നിയമ ബില്ല് കത്തിച്ച് കടലിലൊഴുക്കുകയും ചെയ്തു.

കർഷക സമരം യഥാർത്ഥ സ്വാതന്ത്ര്യത്തിനായുളള കർഷകരുടെയും, ഇന്ത്യൻ ജനതയുടെയും പോരാട്ടത്തിന്റെ ശക്തമായ മുന്നേറ്റമാണെന്നും പുത്തൻ  കൊളോണിയൽ അടിമത്തത്തിലേക്ക് ഇന്ത്യയെ നയിക്കുന്ന കോർപ്പറേറ്റ് ദാസ്യവേലക്കാരായ കാവി ഫാസിസ്റ്റ് ഭരണാധികാരികൾ മോദിയും കൂട്ടരും കോർപ്പറേറ്റ് കുത്തകകൾക്ക് രാജ്യത്തെ തൂക്കി വിൽക്കുകയാണ് ഈ രാജ്യദ്രോഹികളുടെ കർഷക മാരണ നിയമനെതിരെ സെപ്തംബർ 27 ന്  നടക്കുന്ന ഭാരത ബന്ദ് വിജയിപ്പിക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട്  സംസ്ഥാന പ്രസിഡന്റ് എൻ ഡി വേണു പറഞ്ഞു. മാർച്ചിന് അഭിവാദ്യംചെയ്തു കൊണ്ട്  ലെനിന എ. എം, ജാൻസി. പി. പി. സജിത്ത് കൃഷ്ണ എന്നിവർ പ്രസംഗിച്ചു. സായൂജ് പി. എം, അഖിലേഷ് പി എം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *