KOYILANDY DIARY

The Perfect News Portal

കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കുക: സമരസമിതിയുടെ ഐക്യദാർഢ്യ സദസ്സ്

കൊയിലാണ്ടി: പത്ത് മാസമായി രാജ്യത്ത് നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിലിലെയും സമരസമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും മേഖലാ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ഐക്യദാർഢ്യ സദസ്സ് കെ എം സി എസ് യു സംസ്ഥാന സെക്രട്ടറി വി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെഎസ്ടിഎ ജില്ലാ ജോയിൻ സെക്രട്ടറി ആർ എം രാജൻ അധ്യക്ഷത വഹിച്ചു, ജോയിൻ കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം അനിൽകുമാർ ചുക്കോത്ത് അഭിവാദ്യം ചെയ്ത് സംസാരിച്ചു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം എം പി ജിതേഷ് ശ്രീധർ  സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *