KOYILANDY DIARY

The Perfect News Portal

ഹിമ്മത്ത് പ്രവർത്തക സംഗമവും ഇഫ്താറും സംഘടിപ്പിച്ചു

കൊയിലാണ്ടി: ആത്മ ധൈര്യവും ഉത്തരവാദിത്വ ബോധവും മത ബോധവുമുള്ള യുവ തലമുറയെ വാർത്തെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. കൊയിലാണ്ടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഹിമ്മത്ത് പ്രവർത്തക സംഗമവും ഇഫ്താറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ. റിയാസ് അധ്യക്ഷത വഹിച്ചു. ഫൈസൽ വാഫി കാടാമ്പുഴ മുഖ്യ പ്രഭാഷണം നടത്തി.

ടി.ടി. ഇസ്മായിൽ, വി.പി. ഇബ്റാഹിം കുട്ടി, സമദ് പൂക്കാട്, സി.കെ.വി. യൂസഫ്, എൻ.പി. മമ്മദ് ഹാജി, അലി കൊയിലാണ്ടി, ഒ.കെ. ഫൈസൽ, സി.പി. സദഖത്തുള്ള, എ. അസീസ്, സുനൈദ് പയ്യോളി, ആസിഫ്, പി.കെ. മുഹമ്മദലി, നിസാർ മാടക്കര, ശമീം കൊയിലാണ്ടി, സിദ്ദിഖ് പയ്യോളി, ഹാദിഖ് ജസാർ, സിഫാദ് ഇല്ലത്ത്, ഫാസിൽ നടേരി, ശഫീഖ് കാരെക്കാട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *