KOYILANDY DIARY

The Perfect News Portal

ചായക്കടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി

കൊയിലാണ്ടി: എൽ.ഐ.സി ഓഫീസ് സമീപത്തുള്ള ചായക്കടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കല്യാണി ചായക്കടയിലെ എൽ.പി.ജി. സിലണ്ടർ ലീക് ആയതിനെ തുടർന്നാണ് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നി രക്ഷാസേന എത്തി വെള്ളം ഉപയോഗിച്ച് തീ കെടുത്തി അപകടം ഒഴിവാക്കി.

കടയിലെ മിക്സി,സ്റ്റൗവ്, ഭക്ഷണ സാധനങ്ങൾ എന്നിവ കത്തി നശിച്ചു. സ്റ്റേഷൻ ഓഫീസർ സി. പി ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി:സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഫയർ & റെസ്ക്യൂ ഓഫിസർമാർ സിജിത്ത്, അഖിൽ,രാകേഷ്, സനോഫർ, ഹോംഗാർഡ്‌ രാജേഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *