KOYILANDY DIARY

The Perfect News Portal

സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: തീരദേശ ഹിന്ദു സംരക്ഷണസമിതി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സമിതിയുടെ പരിധിയില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പുകളുടെ വിതരണം ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പി.കെ. ജോഷി അധ്യക്ഷത വഹിച്ചു.

നഗരസഭാംഗങ്ങളായ കെ.വി സുരേഷ് കുമാര്‍, പി.വി കനക, ദിവ്യ സെല്‍വരാജ്, ഫിഷ് മെര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹി പുരുഷു, സമിതി ജനറൽ സെക്രട്ടറി ജി. മനോജ് കുമാര്‍, അരയസമാജം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ശ്രീനിവാസന്‍, ജി.എഫ്.യു.പി.എസ്. പ്രധാനാധ്യാപകന്‍ രാജന്‍, ധനേഷ്
എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *