KOYILANDY DIARY

The Perfect News Portal

മദ്യ വില്പന: യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി: കോരപ്പുഴ ഈസ്റ്റേൺ കറി പൗഡർ ഗോഡൗണിന് സമീപം മദ്യവില്പന നടത്തുകയായിരുന്ന യുവാവ് കൊയിലാണ്ടി പോലീസിന്റെ പിടിയിലായി. വെങ്ങളം പുറത്തോട്ട് വയൽ രാജേഷിനെ (35) ആണ് ശനിയാഴ്ച രാത്രി എസ്.ഐ.റഹൂഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സ്ഥിരമായി മദ്യ വില്പന നടത്തുന്ന വ്യക്തിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളിൽ നിന്നും 4 ലിറ്റർ മദ്യവും പണവും പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *