KOYILANDY DIARY

The Perfect News Portal

സൈബർ പാർക്കിൽ ജൂലൈ 29ന് മെഗാ ജോബ് ഫെയർ

കോഴിക്കോട് : കേരള ഐ.ടി.യും കാലിക്കറ്റ് ഇൻഫർമേഷൻ ടെക്‌നോളജി അസോസിയേഷനും ചേർന്ന് കോഴിക്കോട് സൈബർ പാർക്കിൽ ജൂലൈ 29ന് മെഗാ ജോബ് ഫെയർ, ബിസിനസ്സ് ടു ബിസിനസ്സ് എക്‌സ്‌പോ, ടെക്‌നോളജി സെമിനാർ മുതലായവ നടത്തുന്നു. 50 ഓളം കമ്പനികളിൽ ആയിരത്തോളം ജോലി ഒഴിവുകളാണ് നികത്തുവാനുള്ളത്.

ഇതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യം www.cafit2017.com ലും സൈബർ പാർക്കിന്റെ വെബ് സൈറ്റിലും ലഭ്യമാണ്. ജൂലൈ 29 ന് ടെക്‌നോളജി സെമിനാറും 30 ന് മെഗാ ജോബ് ഫെയറും ആണ് നടക്കുക. ടെക്‌നോളജി സെമിനാറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഐ.ടി വിദഗ്ദ്ധർ ഐ.ടി. വ്യവസായം ആരംഭിക്കുന്നതിനെ കുറിച്ച് സംസാരിക്കും. പുതിയ ഉത്പന്നങ്ങളും സേവനങ്ങളും ഇവിടെ പ്രദർശിപ്പിക്കും.

സൈബർ പാർക്ക് സ്ഥാപിച്ചതിലൂടെ മലബാർ ഐ ടിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞുവെന്നും ഇനി ഐ.ടി. കമ്പനികൾക്കാവശ്യമായ മാനവ വിഭവശേഷി ലഭ്യമാക്കികൊടുക്കണമെന്നും കേരള ഐ.ടി. യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ പറഞ്ഞു. മെഗാ ജോബ് ഫെയറിന് 2500 പേർ ഓൺലൈനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പതിനായിരം രജിസ്‌ട്രേഷനാണ് ഉദ്ദേശിക്കുന്നതെന്ന് സൈബർ പാർക്കിന്റെ ജനറൽ മാനേജർ നിരീഷ് പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *