KOYILANDY DIARY

The Perfect News Portal

രണ്ടുപതിറ്റാണ്ടുമുന്‍പ് പലവഴി പിരിഞ്ഞുപോയവര്‍ ഒത്തുകൂടുന്നു

അത്തോളി: രണ്ടുപതിറ്റാണ്ടുമുന്‍പ് പലവഴി പിരിഞ്ഞു പോയവര്‍ ഒത്തുകൂടുന്നു. ഒപ്പം പറന്നെത്താനാവാതെ പാതിവഴിയിലാണ് ചിലരെങ്കിലുമെന്ന ചിന്തയോടെ. അവര്‍ക്ക് ആശ്വാസം നല്‍കാന്‍ കൂടിയാണ് അത്തോളി ഗവ. ഹൈസ്‌കൂളിലെ എസ്.എസ്.എല്‍.സി. 1995 ബാച്ചിലെ സഹപാഠികള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ഒത്തുചേരുന്നത്.

ശനിയാഴ്ച മെഡിക്കല്‍കോളേജ് ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനംചെയ്യും. ഉച്ചയ്ക്ക് തലക്കുളത്തൂര്‍ മാനസിലെ അന്തേവാസികള്‍ക്ക് ഭക്ഷണമൊരുക്കും. കൂടെപഠിച്ച കൂട്ടുകാരില്‍ ദുരിതം സഹിക്കുന്നവരുടെ വീടുകളിലെത്തി സാമ്പത്തിക-വൈദ്യസഹായങ്ങള്‍ നല്‍കും.

ഞായറാഴ്ച പഴയ വിദ്യാലയത്തില്‍ ഒന്നിച്ചിരുന്ന് സൗഹൃദം പങ്കിടുകയും ഗുരുനാഥന്മാരെ ആദരിക്കുകയുംചെയ്യും. സംസ്ഥാന അധ്യാപക ജേതാവ് കൂടിയായ അക്കാലത്തെ പ്രധാനാധ്യാപകന്‍ പി. ബാലന്‍ ഉദ്ഘാടനംചെയ്യും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *