KOYILANDY DIARY

The Perfect News Portal

സേവാദൾ അണുനശീകരണം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി ടൗണ്‍ഹാൾ പരിസരത്തും മറ്റും നിർത്തിയിട്ട വാഹനങ്ങളിലും കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ക്കും അഴുക്ക് വെള്ളത്തിനും മുകളില്‍ അണുനശീകരണം നടത്തിക്കൊണ്ട് കോണ്‍ഗ്രസ്സ് പോഷക സംഘടനയായ സേവാദള്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഓമശ്ശേരി, സേവാദള്‍ ദുരന്തനിവാരണ സേന എന്നിവയുടെ സഹകരണത്തോടെയാണ് സേവദാള്‍ കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണും പരിസരവും അണുനശീകരണം നടത്തിയത്.

കെ.പി.സി.സി. മുന്‍ അദ്ധ്യക്ഷന്‍ സി.കെ.ജി യുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഡി.സി.സി. പ്രസിഡണ്ട് യു. രാജീവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സേവാദള്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ. പി. രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സേവാദള്‍ മണ്ഡലം പ്രസിഡണ്ട് പി. വി. വേണുഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. രത്‌നവല്ലി ടീച്ചര്‍, വി. വി. സുധാകരന്‍, നേടേരി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. അരുണ്‍ മണമല്‍ സ്വാഗതവും ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. വിനോദ് കുമാര്‍ കോമത്ത്കര, ജിഷ, മനോജ് പയറ്റുവളപ്പില്‍, കേളോത്ത് വത്സരാജ്, സിബിന്‍ കണ്ടത്തനാരി, പുരുഷോത്തമന്‍ കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *