KOYILANDY DIARY

The Perfect News Portal

ശ്രുതി ഹാസനും കമല്‍ ഹാസനും നടി രമ്യാ കൃഷ്ണനും ഒരുമിച്ച്‌ അഭിനയിക്കുന്ന സിനിമ ഒരുങ്ങുന്നു

ചെന്നൈ: പത്ത് വര്‍ഷത്തിന് ശേഷം കമല്‍ ഹാസനും നടി രമ്യാ കൃഷ്ണനും ഒരുമിച്ച്‌ അഭിനയിക്കുന്ന സിനിമ ഒരുങ്ങുന്നു. ചിത്രത്തില്‍ ശ്രുതി ഹാസനായിരിക്കും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുക. സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

മലയാളം സിനിമാ സംവിധായകന്‍ ടി.കെ.രാജീവാണ് സിനിമയുടെ സംവിധായകന്‍. ചിത്രത്തില്‍ ശ്രുതി ഹാസന്‍ കമല ഹാസന്റെ മകളായി എത്തുന്നു എന്നതും പ്രത്യേകതയാണ്. ചിത്രത്തിന്റെ തിരക്കഥ, നിര്‍മ്മാണം എന്നിവ കമല ഹാസനാണ്. അമേരിക്കയിലായിരിക്കും ചിത്രീകരണം. സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുക ഇളയരാജയായിരിക്കും.സിനിമയുടെ ചിത്രീകരണം ഏപ്രില്‍ മാസത്തിലോ മെയ് മാസത്തിലോ  ആരംഭിക്കും.