KOYILANDY DIARY

The Perfect News Portal

കോട്ടയത്ത് ഇന്ന്‌ എല്‍.ഡി.എഫ് ഹര്‍ത്താല്‍

കോട്ടയം: റബര്‍ വിലയിടിവ് തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എല്‍.ഡി.എഫ് ഹര്‍ത്താല്‍ കോട്ടയത്ത് ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. എല്‍.ഡി.എഫിന്റെ ഹര്‍ത്താലിന് കേരള കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹര്‍ത്താലിനോട് അനുബന്ധിച്ച്‌ എം.ജി സര്‍വകലാശാല ഉള്‍പ്പെടെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്.