KOYILANDY DIARY

The Perfect News Portal

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധo

തിരുവനന്തപുരം>ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നും അംഗീകരിക്കാനാവില്ലെന്നും ദേവസ്വംബോര്‍ഡ്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടാലും വിശ്വാസികള്‍ അതംഗീകരിക്കില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ശബരിമലയിലെ ആചാരങ്ങള്‍ മാറ്റാനാകില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസ്താവനയിലറിയിച്ചു.