KOYILANDY DIARY

The Perfect News Portal

വ്യാപാര മന്ദ്രാലയം രൂപവത്കരിക്കണം വ്യാപാര വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി:  വ്യാപാര വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങൾക് പരിഹാരം കാണുന്നതിനായി വ്യാപാര മന്ദ്രാലയം രൂപവത്കരിക്കണമെന്ന് കേരളവ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ഇതിലൂടെ വ്യാപാര വ്യവസായ മേഖല യെ തകർച്ചയിൽ നിന്ന് രക്ഷി ക്കാനാവും വ്യാപാര വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള ലൈസൻസുകളും എകീകരിച്ച് മന്ത്രാലയത്തിന്റെ കീഴിൽ കൊണ്ടുവന്നാൽ വ്യാപാര മേഖല ശക്തിപ്പെടുത്താൻ സാധിക്കും. യൂണിറ്റ് പ്രസിഡന്റ് .കെ .എം .രാജീവൻ അധ്യക്ഷം വഹിച്ചു.

മണിയോത്ത്മൂസ്സ. സൗമിനി മോഹൻദാസ്. ടി പി. ഇസ്മായിൽ. ശശീന്ദ്രൻ, ജലീൽ മൂസ, പി .കെ .റിയാസ്, ടി .എ .സലാം, ജെ  കെ. ഹാഷിം, വി .പി .ബഷീർ, ടി .പി .ഷഹീർ. പി .ഷബീർ. ആബിദ് കെ.പി സുധ മാധവൻ, ഉഷ മനോജ്,  ഷീബ കെ .പി. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *