KOYILANDY DIARY

The Perfect News Portal

തുയ്യത്തു മീത്തല്‍ കുടിവെള്ള പദ്ധതി യാഥാത്ഥ്യമായി

കൊയിലാണ്ടി: നഗരസഭയിലെ നടേരി കാവുംവട്ടത്ത് തുയ്യത്തു മീത്തല്‍ കുടിവെള്ള പദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. 38 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ പണി പൂര്‍ത്തീകരിച്ച പദ്ധതി കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍പേഴ്‌സന്‍ വി. കെ. പത്മിനി, സ്റ്റാന്റിംഗ് കമ്മിറ്റി അംഗം വി. കെ. അജിത, നഗരസഭാ കൗൺസിലർമാരായ വി.കെ. ലാലിഷ, കെ.ലത, കെ.എം. ജയ, ശ്രീജാ റാണി, എന്‍. എസ്. സീന, നഗരസഭാ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍, ജമാല്‍, ആര്‍. കെ. അനില്‍കുമാര്‍, കെ.പി. പ്രഭാകരന്‍, എന്‍. പി. അബ്ദുള്‍ അസീസ്, വി. കെ. ഷാജി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *