KOYILANDY DIARY

The Perfect News Portal

വെള്ളാപ്പള്ളി നടേശനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് വിഎസ്

തിരുവനന്തപുരം:  കോഴിക്കോട്ട്മാന്‍ഹോളില്‍ വീണവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ വെടിഞ്ഞ നൗഷാദിനെക്കുറിച്ച്  പരാമര്‍ശം നടത്തിയ എസ്എന്‍ഡിപിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത്‌  ജയിലിലടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ആവശ്യപ്പെട്ടു.

പാറ്റൂര്‍ ഭൂമിയിടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യപ്രതിയാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കേസ് നല്‍കിയ ശേഷം പുറത്തുവരുമ്പോള്‍ വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായാണ് വി എസ് ഇക്കാര്യം പറഞ്ഞത്.നൗഷാദ് മുസ്ലീം ആയതിനാലാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതെന്നും, ഒരു ഹിന്ദുവാണ് അത് ചെയ്തിരുന്നെങ്കില്‍ സഹായം ലഭിക്കില്ലായിരുന്നുവെന്നും ആണ് വെള്ളാപ്പള്ളി പറഞ്ഞത്.

നൗഷാദിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആവശ്യപ്പെട്ടിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും ശക്തമായ ഭാഷയില്‍ അപലപിച്ചു.

Advertisements