KOYILANDY DIARY

The Perfect News Portal

കെ ബാബുവിന്റെ രാജി :നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

തിരുവനന്തപുരം: ബാറുകാരില്‍നിന്ന് കൈകൂലി വാങ്ങിയ എക്സൈസ് മന്ത്രികെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ബഹളത്തെ തുടര്‍ന്ന് നിയമസഭയുടെ ആദ്യ ദിവസത്തെ യോഗം നേരത്തെ പിരിഞ്ഞു.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും ബോര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്.

കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. ഒരു കോടി കോഴ വാങ്ങിയയാള്‍ പുറത്തും പത്ത് കോടി കോഴ വാങ്ങിയയാള്‍ അകത്തുമാണെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.  പൂജപ്പുര ജയിലിന്റെ വാതിലുകള്‍ താമസിയാതെ കെ എം മാണിക്ക് വേണ്ടിയും കെ ബാബുവിന് വേണ്ടിയും ഉടനെ തുറക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ച സ്പീക്കര്‍ ശൂന്യവേളയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സഭാ നടപടികള്‍ ഇന്നത്തേയ്ക്ക് നിര്‍ത്തിവയ്ക്കുകയായിരുന്നു.

Advertisements

ഇതിനുശേഷം പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയ്ക്ക് പുറത്ത് ധര്‍ണ നടത്തി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.