KOYILANDY DIARY

The Perfect News Portal

വീടിനു മുകളിൽ തെങ്ങ് വീണ് കേടുപാട് സംഭവിച്ചു

കൊയിലാണ്ടി: കൊല്ലം ഊരാംകുന്ന് റോഡിൽ സി. കെ. മുഹമ്മദലിയുടെ ദിനാർ എന്ന വീടിനു മുകളിൽ തെങ്ങ് വീണ് വീടിനു കേടുപാട് സംഭവിച്ചു. അൻപതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് 5.45 ഓടെ ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് തെങ്ങ് കടപുഴകി വീടിനു മുകളിൽ വീഴുകയായിരുന്നു. സംഭവം നടക്കുമ്പോൾ മുഹമ്മദലിയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. കൊയിലാണ്ടി കൊല്ലം 42-ാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ടും നിയോജക മണ്ഡലം പ്രവാസി ലീഗ് ട്രഷററുമാണ് വീട്ടുടമ സി. കെ. മുഹമ്മദലി.

Leave a Reply

Your email address will not be published. Required fields are marked *