KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേഖലയിൽ ആഞ്ഞടിച്ച ചുഴലികാറ്റിൽ വ്യാപക നാശനഷ്ടം

കൊയിലാണ്ടി: ബുധനാഴ്ച വൈകീട്ട് കൊയിലാണ്ടി മേഖലയിൽ ആഞ്ഞടിച്ച ചുഴലികാറ്റിൽ വ്യാപക നാശനഷ്ടം. തെങ്ങുകളും, വൃക്ഷങ്ങളും കടപുഴകി വീടുകളിലെക്ക് വീണ് നാശനഷ്ടം സംഭവിച്ചു. വൈദ്യുതി ലൈനിനു മുകളിലും വീണതിനെ തുടർന്ന് വൈദ്യുതി കമ്പികൾ തകർന്ന് വൈദ്യുതി ബന്ധം താറുമാറായി.
മുചുകുന്നിൽ ലെവൻ കെ.വി. ലൈനിനു മുകളിൽ മരം വീണ് വൈദ്യുതി ലൈൻ തകർന്നു. നടുവത്തൂരിൽ കുറുക്കൻ കണ്ടിഅമ്മാളു അമ്മയുടെ വീടിനു മുകളിൽ മരം വീണ് വീട് പൂർണ്ണമായും തകർന്നു. വീടിനുള്ളിൽ ആളുണ്ടായിരുന്നെങ്കിലും പുറത്തേക്കോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് മരം മുറിച്ചു മാറ്റിയത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണകാക്കുന്നു. റവന്യൂ അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്, തെക്കെ കോമത്തുകരയിൽ വിനോദിന്റെ വീടും തെങ്ങ് വീണ് തകർന്നു.

 

Leave a Reply

Your email address will not be published. Required fields are marked *