KOYILANDY DIARY

The Perfect News Portal

വാഹന പരിശോധനയിൽ പിഴ ഈടാക്കി

കൊയിലാണ്ടി: മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ മൂന്നുറോളം വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും, റോഡ് നികുതി അടക്കാത്ത അഞ്ച് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. രണ്ട്  ലക്ഷത്തോളം രൂപ പിഴയിനത്തിൽ ഈടാക്കുകയും ചെയ്തു.

16 പേരുടെ ലൈസൻസ്‌ റദ്ദാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. കൊയിലാണ്ടി ജോയിന്റ് ആർ. ടി. ഒ. പി.രാജേഷ്, പേരാമ്പ്ര ജോ. ആർ ടി.ഒ. കെ.കെ.രാജീവ്, എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. വടകര, കൊയിലാണ്ടി, ഓഫീസുകളിലെ മോട്ടോർ വാഹന ഇൻസ്പക്ടർമാർ, അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും പരിശോധനയിൽ പങ്കെടുത്തു. ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശ പ്രകാരമാണ് വാഹന പരിശോധന നടത്തിയത്. വാഹന പരിശോധന തുടരുമെന്നാണ് അധികൃതർ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *