KOYILANDY DIARY

The Perfect News Portal

ച​ല​ച്ചി​ത്ര ന​ട​ന്‍ കൊ​ല്ലം അ​ജി​ത്ത് അ​ന്ത​രി​ച്ചു

കൊച്ചി> ച​ല​ച്ചി​ത്ര ന​ട​ന്‍ കൊ​ല്ലം അ​ജി​ത്ത് (56) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.

സഹനടനായും വില്ലനായും തിളങ്ങിയ താരമാണ് അജിത്ത്‌. രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത അജിത്തിന്റെ മൂന്നാമത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കോട്ടയം സ്വദേശിയും റെയില്‍വെ സ്‌റ്റേഷന്‍ മാസ്റ്ററുമായിരുന്ന പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ്. ജനിച്ചതും വളര്‍ന്നതും കൊല്ലത്തായിരുന്നു. അതാണ് പേരിനൊപ്പം കൊല്ലം എന്ന് ചേര്‍ക്കാനുള്ള കാരണം. പത്മരാജന്റെ പറന്ന് പറന്ന് എന്ന സിനിമയിലൂടെ 1983 ലായിരുന്നു അരങ്ങേറ്റം. 2012 ല്‍ ഇറങ്ങിയ അര്‍ധനാരിയിലാണ് അവസാനമായി അഭിനയിച്ചത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *