KOYILANDY DIARY

The Perfect News Portal

വലിയമലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കി

കൊയിലാണ്ടി: നടേരിവലിയ മലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി വലിയമലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസമാണ്‌ മാവിന്റെ കൊമ്പിൽ തൂങ്ങിയ നിലയിലയിൽ മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് മലയിൽ കശുവണ്ടി പറിക്കാൻപോയവരാണ് മരത്തിൽ തുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കൊയിലാണ്ടി പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. സമീപകാലത്ത് ജില്ലയിൽ കാണാതായവരുടെ വിവരം പോലീസ് ശേഖരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *