KOYILANDY DIARY

The Perfect News Portal

വന്മുകം-എളമ്പിലാട് എം. എൽ.പി.സ്കൂളിൽ ‘അതിഥിക്കൊപ്പം’പരിപാടിക്ക് തുടക്കമായി

ചിങ്ങപുരം: വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഓരോ മാസവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് കുട്ടികളുമായി സംവദിക്കുന്ന’അതിഥിക്കൊപ്പം ‘പരിപാടിക്ക് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കമായി. ആദ്യ പരിപാടിയിൽ പ്രശസ്ത സംഗീതജ്ഞൻ സുനിൽ കുമാർ തിരുവങ്ങൂർ മുഖ്യാതിഥിയായെത്തി. വിദ്യാരംഗം കൺവീനർ വി.ടി. ഐശ്വര്യ അധ്യക്ഷയായി.   പി.ടി.എ. പ്രസിഡൻ്റ് കെ.സുജില, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, എം.പി.ടി.എ ചെയർപേഴ്സൻ വി.ആർ. വനിക, വസുദേവ് കാർത്തിക് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *