KOYILANDY DIARY

The Perfect News Portal

ലഹരി വിപത്തിനെതിരെ ചിത്ര ലഹരി സംഘടിപ്പിച്ചു

കാസര്‍ഗോഡ് : മഞ്ചേശ്വരം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ഉപ്പള മണ്ണംകുഴി ബിച്ചു ബോയ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ മണ്ണംകുഴി സ്‌റ്റേഡിയത്തില്‍ ലഹരി വിപത്തിനെതിരെ ചിത്ര ലഹരി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു ഐഎഎസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത മൗത്ത് പെയിന്റര്‍ കുഞ്ഞിമംഗലം ഗണേഷ് കുമാര്‍ മുഖ്യാഥിതിയായിരുന്നു .

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി അദ്ധ്യക്ഷത വഹിച്ചു. കോസ്റ്റല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അജി ജി നാഥ്, എസ് ഐമാരായ പി.പ്രമോദ്, ഇ അനുബ് കുമാര്‍, കെ.വി രവീന്ദ്രന്‍ , ബിജു പ്രകാശ്, വിമുക്തി കോ .ഓര്‍ഡിനേറ്റര്‍ എന്‍.ജി രഘുനാഥ്, യുവ കവി വിനോദ് കുമാര്‍ പെരുമ്ബള, സ്റ്റാന്റ്റിങ് കമ്മറ്റി ചെയര്‍മാന്‍ വി.എം മുസ്തഫ, ജനമൈതി സി.ആര്‍ ഒ ശശിധരന്‍ കൈപ്രത്ത്, ഗോള്‍ഡന്‍ റഹ്മാന്‍, അബ്ദുള്‍ ജബ്ബാര്‍ പള്ളം, അസ്‌ക്കര്‍ മണ്ണംകുഴി എന്നിവര്‍ സംസാരിച്ചു.

പ്രശസ്ത ചിത്രകാരന്‍മാരായ ഇ വി അശോകന്‍, നാരായണന്‍ മാസ്റ്റര്‍, ബാബു മേക്കാടന്‍, സുരേഷ് എം മഞ്ഞളപ്പാറ, ശിവന്‍ കൈലാസ്, മോഹനചന്ദ്രന്‍, കെ.ആര്‍ സി തായന്നൂര്‍, വിനോദ് അമ്ബലത്തറ, ശിശുപാലന്‍ മയ്യീച്ച, എന്നിവര്‍ ചിത്ര ലഹരിയില്‍ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *