KOYILANDY DIARY

The Perfect News Portal

യാത്രക്കാര്‍ നോക്കിനില്‍ക്കെ വീട്ടമ്മയെ അപമാനിച്ചു: പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍

പാലാ: മദ്യലഹരിയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ യാത്രക്കാര്‍ നോക്കിനില്‍ക്കെ വീട്ടമ്മയെ അപമാനിച്ചു. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. തിയേറ്ററിനു സമീപമുള്ള ഇടവഴിയിലൂടെ സ്റ്റാന്‍ഡിലേക്ക് വരികയായിരുന്ന വീട്ടമ്മയ്ക്ക് നേരെയായിരുന്നു അതിക്രമം. നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നായിരുന്നു അപമാനിച്ചത്.

എന്നാല്‍ യാത്രക്കാര്‍ ആരും ഇതിനോട് പ്രതികരിച്ചിരുന്നല്ല. വീട്ടമ്മ സംഭവസ്ഥലത്തു നിന്ന് പോയ ശേഷം യാത്രക്കാരിലൊരാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. എന്നാല്‍ വിദ്യാര്‍ത്ഥികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സിസിടിവി കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്ന് സൂചന ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *